About Me
About me
അനൂപ് ആന്റണി ജോസഫ്
കേരളത്തിന്റെ ചരിത്രത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ് അനൂപ് ആന്റണി..
ഒരു പ്രൊഫഷണൽ എഞ്ചിനീയറിംഗ് ബിരുദധാരി എന്ന നിലയിൽ, വികസനത്തെക്കുറിച്ചും ഭരണനിർവഹണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ള നേതാവാണ് അദ്ദേഹം. ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ (BJYM) മുൻ ദേശീയ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനപരിചയം അദ്ദേഹത്തിന് ദേശീയതലത്തിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകൾ സമ്മാനിച്ചിട്ടുണ്ട്.
ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിൽ, നരേന്ദ്ര മോദി സർക്കാരിന്റെ വികസന രാഷ്ട്രീയത്തിന് ജനപ്രീതി നേടിക്കൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു.
യുവാക്കൾക്കിടയിൽ പാർട്ടിക്കുള്ള സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഘാടന മികവ് സമാനതകളില്ലാത്തതാണ്.
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്” എന്ന പ്രധാനമന്ത്രിയുടെ ആപ്തവാക്യം അന്വർത്ഥമാക്കും വിധം, ജാതി-മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിൽ കെട്ടിപ്പടുക്കാൻ അനൂപ് ആന്റണി വഹിക്കുന്ന പങ്ക് വലുതാണ്..
കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും സംസ്ഥാനത്തെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു നേതൃത്വമാണ് അനൂപ് ആന്റണിയുടേത്.
അധികാര രാഷ്ട്രീയത്തിനപ്പുറം സേവന രാഷ്ട്രീയത്തിലും യുവജന ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അനൂപ് ആന്റണി ജോസഫ്, കേരളത്തിലെ ബിജെപിയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്നു.
Services
National Security & Policy Advisory

രാഷ്ട്രീയത്തിൽ 20 വർഷത്തെ അനുഭവം
ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി, യുവജന ശാക്തീകരണത്തിലും നയരൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

യുവമോർച്ചയുടെ ദേശീയ സെക്രട്ടറി.
ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി, യുവജന ശാക്തീകരണത്തിലും ദേശീയ നയരൂപീകരണത്തിലും അദ്ദേഹം ശ്രദ്ധേയ സംഭാവന നൽകി.

നിതിൻ ഗഡ്കരി മീഡിയ അനുഭവം
നിതിൻ ഗഡ്കരി BJP അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മീഡിയ ഇൻ ചാർജ് ആയുള്ള സേവന പരിചയം.

രാജ്യത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതല
ബീഹാർ, ഉത്തർപ്രദേശ്, കർണ്ണാടക, തമിഴ്നാട്, ഗുജറാത്ത്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.

ഗുജറാത്തിൽ മോദിജിയുടെ നിർദ്ദേശപ്രകാരം
ഗുജറാത്ത് സർക്കാർ പദ്ധതികളിൽ സജീവമായ അനുഭവം അനൂപ് ആന്റണിയുടെ രാഷ്ട്രീയജീവിതത്തിലും ദേശീയ പ്രവർത്തനങ്ങളിലും ശക്തിയായി മാറി.

വിവേകാനന്ദ ഫൗണ്ടേഷൻ – അജിത് ഡോവൽ
ഡൽഹിയിലെ വിവേകാനന്ദ ഫൗണ്ടേഷനിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ കീഴിൽ മൂന്ന് വർഷം നയരൂപീകരണ–നയതന്ത്ര പരിശീലനം നേടി.
Empowering candidates for a brighter tomorrow
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ
- കേന്ദ്ര ഫിഷറീസ് മന്ത്രാലയം, പ്രവാസി ക്ഷേമ പദ്ധതികൾ, മുദ്ര ലോൺ തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ പങ്കാളിത്തം
- CAA അനുകൂല നയ രൂപീകരണത്തിൽ 3-മംഗ സെലിൽ അംഗം
- കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന സർക്കാരുകൾക്ക് നയ ഉപദേശകർ
- തൊണ്ണൂറുകളിൽ യു.എസ്. ആഭ്യന്തരവകുപ്പിന്റെ പരിശീലന പരിപാടിയിൽ ശ്രീ നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളോടൊപ്പം ബിജെപിയെ പ്രതിനിധീകരിച്ചു.
- വിദേശ തൊഴിലാളികളുടെ പ്രശ്ന പരിഹാര സമിതിയിലെ അംഗം
- “മോദി സ്റ്റോറി” ഡോക്യുമെന്ററി പ്രോജക്ട് കോർഡിനേറ്റർ
- പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷ ഏകോപനം
Campaigns launched
0
Satisfied clients
0
K
Years of Service
0
+
Issues resolved
0